കോഴിക്കോട്; ട്രെയിനിൽ കടത്താൻ ശ്രമിച്ച 98 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) കണ്ടെത്തി പിടികൂടി. റെയിൽവേ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ ജതിൻ ബി. രാജിന്റെ നിർദേശപ്രകാരം ആർപിഎഫ് ഉദ്യോഗസ്ഥർ ഡി.കെ. ജയചന്ദ്രൻ, ധന്യൻ എന്നിവരുടെ നേതൃത്വത്തിൽ ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ നടത്തിയ പരിശോധനയിലാണു മദ്യം കണ്ടെത്തി പിടികൂടിയിരിക്കുന്നത്.
കർണാടകയിൽ നിർമിച്ച ഒരു ലീറ്ററിന്റെ 98 കുപ്പി മദ്യമാണു പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. സീറ്റിനടിയിൽ ബാഗിലും ചാക്കിലും സൂക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മദ്യം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. കോഴിക്കോട്ട് എത്തിച്ച മദ്യം എക്സൈസ് വകുപ്പിനു കൈമാറി. ലോക്ഡൗൺ കാരണം കേരളത്തിലെ ബീവറേജ് വിൽപനശാലകളും ബാറുകളും തുറക്കാത്തതിനാൽ കരിഞ്ചന്തയിൽ വിൽക്കാനായാണു മദ്യക്കടത്ത്. ലോക്ഡൗൺ ആരംഭിച്ച ശേഷം വിവിധ ട്രെയിനുകളിൽ നിന്നായി 10 തവണ മദ്യം പിടികൂടിയതായി ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments