KeralaLatest NewsNews

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read Also: ലക്ഷദ്വീപ് ജനത നമ്മുടെ സഹോദരങ്ങള്‍, കേരളത്തിലെ എല്ലാവര്‍ക്കും ഒരേ വികാരം : പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്തും ഗൾഫ് നാടുകളിൽ തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ട് റിക്രൂട്ട്മെന്റ് ഏജൻസികൾ തട്ടിപ്പ് നടത്തിയിരുന്നു. ഈ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു നഴ്‌സ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും ഇത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button