
ചെന്നൈ : കാമുകിയുടെ ജീവൻ രക്ഷിക്കാൻ യുവാവ് ജീവനൊടുക്കി. എഞ്ചിനിയറിംഗ് ബിരുധദാരിയായ വിജയ് (25) എന്ന യുവാവാണ് കാമുകിയുടെ വീടിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട് രാമനാഥപുരത്താണ് സംഭവം നടന്നത്. ഒരു പ്രൈവറ്റ് എഞ്ചിനിയറിംഗ് കോളജിൽ വിജയിയുടെ സഹപാഠിയായി പഠിച്ചിരുന്ന അപർണ ശ്രീ എന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായി. പഠനത്തിന് ശേഷം ജോലിക്കായി വിജയ് ചെന്നൈയിലേക്ക് പോയിരുന്നു. ഇതിനിടെ ഇരുവരുടെയും ബന്ധം അറിഞ്ഞ അപർണയുടെ വീട്ടുകാർ, പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ വാങ്ങി വെച്ചിരുന്നു. തുടർന്ന് കൂട്ടുകാരിൽ നിന്നും വിവരം അറിഞ്ഞ വിജയ്, ബന്ധുക്കളുമൊത്ത് അപർണയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. എന്നാൽ യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയായിരുന്നു. ഒപ്പം അപർണ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തരത്തിൽ വിജയിയോട് യുവതിയുടെ വീട്ടുകാർ സംസാരിക്കുകയും ചെയ്തു.
Read Also : ‘നഷ്ടം 1000 കോടി, അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകും’; ഔട്ട്ലെറ്റുകള് തുറക്കണമെന്ന് ബെവ്കോ
ഇതോടെ ഭയന്നു പോയ യുവാവ് തന്റെ കാമുകിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അപര്‍ണയുടെ ബന്ധുക്കളുടെ വാക്കുകള്‍ കേട്ട ഞെട്ടലിൽ വിജയ്, അവരുടെ വീടിന് മുന്നിൽ വച്ച് തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപർണ ജീവിച്ചിരിക്കണം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ഈ നീക്കം. ബഹളം കേട്ടെത്തിയ അയൽക്കാർ അഗ്നിരക്ഷാ സേന അധികൃതരെ വിവരം അറിയിച്ചെങ്കിലും ഗുരുതരമായ പൊള്ളലേറ്റ യുവാവ് മരണത്തിന് കീഴടങ്ങുകയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments