Latest NewsKeralaNews

ഭാര്യയുടെ ആത്മഹത്യ; നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു

14 ദിവസത്തേക്കാണ് ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്

കൊച്ചി: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രിയങ്കയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് വസീം ജാഫർ; കാരണം കണ്ടെത്തി ആരാധകർ

സ്ത്രീധനം കുറഞ്ഞു പോയെന്ന പേരില്‍ പ്രിയങ്കയെ ഉണ്ണി നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരിന്നുവെന്ന് പോലീസ് പറഞ്ഞു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഉണ്ണി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് പോലീസ് കഴിഞ്ഞ ദിവസം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മെയ് 11ന് പ്രിയങ്കയും ഉണ്ണിയുടെ അമ്മയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഉണ്ണി ഇടപെടുകയും പ്രിയങ്കയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് പോയതെന്ന് ഉണ്ണി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ രോഗമുക്തയായതിന് ശേഷം ശാന്തമ്മയ്‌ക്കെതിരെയും നടപടി ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button