അഞ്ചൽ : പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരിയും കലാലയ കലാകേന്ദ്രം സ്ഥാപകയുമായിരുന്ന വടമണ്‍ ദേവകിയമ്മ (77) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് സ്വന്തം വസതിയിലായിരുന്നു അന്ത്യം.
Read Also : പുതിയ മാറ്റങ്ങളുമായി എസ് ബി ഐ ; എ ടി എം ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കുട്ടിക്കാലം മുതൽ ഓട്ടൻ തുള്ളലിനോടുള്ള അഭിനിവേശം കേരളത്തിലെ അറിയപ്പെടുന്ന കലാകാരിയാക്കി ദേവകിയമ്മയെ വളർത്തി. ഓട്ടൻ,പറയൻ,ശീതങ്കൻ തുള്ളലുകൾ അനായാസേന വേദികളിൽ അവതരിപ്പിക്കുമായീരുന്നു. നാടൻ കലകളുടെ പോഷണത്തിനാവശ്യമായി മൂന്ന് പതിറ്റാണ്ടുകള്‍ മുന്നേ വടമൺ കേന്ദ്രമാക്കി കലാലയ കലാകേന്ദ്രം സ്ഥാപിച്ച ദേവകിയമ്മയെ സംസ്ഥാന സർക്കാരിന്റെ കുഞ്ചൻ നമ്പ്യാർ പുരസ്കാരമടക്കം (1995) നിരവധി പുരസ്കാരങ്ങള്‍ തേടിവന്നിട്ടുണ്ട്.
സംസ്ഥാന സ്കൂൾ യുലജനോത്സവത്തിലടക്കം വിധികർത്താവായിരുന്ന ദേവകിയമ്മയ്ക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. ആകാശവാണി,ദൂരദർശൻ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. മക്കളും തുള്ളല്‍ കലാകാരന്മാരാണ്.
സംസ്കാരം നാളെ രാവിലെ 9 ന് സ്വവസതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.
Post Your Comments