Latest NewsIndia

എന്നും രാജ്യത്തിനൊപ്പം: മരണശേഷവും ശമ്പളം കൃത്യമായി ജീവനക്കാരുടെ അക്കൗണ്ടിലെത്തും, അമ്പരപ്പിച്ച് ടാറ്റ സ്റ്റീൽ

കോവിഡ് ബാധിച്ച് മരിച്ചാൽ അവർക്ക് മരിക്കുന്ന സമയത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളം അവരുടെ മരണശേഷം കുടുംബത്തിന് ലഭിക്കും.

ന്യൂഡൽഹി: എന്നും രാജ്യത്തിനൊപ്പം നിന്നിട്ടുള്ള ടാറ്റായുടെ അമ്പരപ്പിക്കുന്ന മറ്റൊരു തീരുമാനം കൂടി പുറത്ത്. കോവിഡ് പ്രതിസന്ധിയിൽ തങ്ങളുടെ ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ ഭാവി കൂടി കണക്കിലെടുത്താണ് ടാറ്റാ സ്റ്റീലിന്റെ പുതിയ തീരുമാനം. ജീവനക്കാരിൽ ആരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചാൽ അവർക്ക് മരിക്കുന്ന സമയത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളം അവരുടെ മരണശേഷം കുടുംബത്തിന് ലഭിക്കും.

ജീവനക്കാരന് 60 വയസ് തികയുന്നത് വരെ ഈ ശമ്പളം കുടുംബത്തിന് കിട്ടുന്നതാണ് പദ്ധതി. ഇതിനൊപ്പം തന്നെ കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും. ഇതിനൊപ്പം ജീവനക്കാരന്റെ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യഭ്യാസ ചെലവും കമ്പനി വഹിക്കും.

 

ജീവനക്കാരിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ അവരെയും കുടുംബത്തെയും സുരക്ഷിതരാക്കുന്നതാണ് ഈ പുതിയ സാമൂഹിക സുരക്ഷാ പദ്ധതി. ടാറ്റ സ്റ്റീലിന്റെ ഈ തീരുമാനം വലിയ ആവേശത്തോടെയാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്. കോര്‍പറേറ്റ് ലോകത്തിലെ വേറിട്ട ശബ്ദമാണ് ടാറ്റ എന്ന് ആവർത്തിച്ച് അടിവരയിടുകയാണ് ഓരോ നീക്കങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button