തിരുവനന്തപുരം: ഫയലുകള്‍ നീക്കുന്നതിലും ഫയലുകളില്‍ അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനുമായി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫയലുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണചുമതല സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥരായ സെക്രട്ടറിമാര്‍ക്കാണെന്നും ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഇപ്പോഴും നിലനില്ക്കുന്നകാലതാമസം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയല്‍ വളരെയധികം പേര് കാണേണ്ടതുണ്ടോ എന്നത് പരിശോധിക്കുകയും, ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കുകയുണ് വേണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കാൻ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ മാറ്റങ്ങളുമായി എസ് ബി ഐ ; എ ടി എം ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സത്യസന്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഉദ്യോഗസ്ഥർക്ക് അനാവശ്യമായ ആശങ്കയും ഭയവും ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാർ പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഴിമതി കാണിക്കുന്നവരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി സാധാരണ ഭരണക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കണമെന്നും വ്യക്തിഗത പ്രശ്നങ്ങളായ സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ അടിയന്തരമായി പരിഹരിക്കാനുള്ള തടസങ്ങൾ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Post Your Comments