ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും കുരുക്ക്. പാകിസ്താനിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച റാവൽപിണ്ടി റിംഗ് റോഡ് പ്രൊജക്ട് അഴിമതി കേസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പഞ്ചാബ് പ്രവിശ്യയിലെ അഴിമതി വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. അഴിമതി വിരുദ്ധ സേനാ വക്താവാണ് പ്രാധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച വിവരം പുറത്തുവിട്ടത്.
ഡയറക്ടർ ജനറൽ മുഹമ്മഗ് ഗോഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. നിയമ , സാങ്കേതിക, സാമ്പത്തിക വിദഗ്ധരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും ഡയറക്ടർ ജനറൽ പറഞ്ഞു
2017 ലാണ് 130 ബില്യൺ രൂപയുടെ അഴിമതി നടന്നത്. റെയിൽവേ റോഡ് പ്രൊജക്ടിന്റെ ഭാഗമായുള്ള ഭൂമിയുടെ ക്രയവിക്രയത്തിലാണ് അഴിമതി നടന്നിരിക്കുന്നത്. 18 രാഷ്ട്രീയക്കാരും, 34 കെട്ടിട നിർമ്മാതാക്കളും സംഭവത്തിൽ പ്രതികളാണ്. നേരത്തെ ഇമ്രാൻ ഖാനും, മന്ത്രിയായ ബുസ്ദാറിനും അഴിമതി നടത്തിയതായുള്ള തെളിവുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഇമ്രാൻ ഖാനും മറ്റ് മന്ത്രിമാരും രാജിവെയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായി ഉയർന്നിരുന്നു.
Post Your Comments