KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഇളവുകളോടെയായിരിക്കും ലോക്ഡൗണ്‍ നീട്ടുക. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവന്നതോടെയാണ് ലോക്ഡൗണ്‍ നീട്ടാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്.

Read Also : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

‘ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 30 വരെ ഉണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കും. ആദ്യം പ്രാമുഖ്യം നല്‍കുന്നത് കോവിഡ് വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളില്‍ ഇളവ് വരുത്താന്‍ കഴിയില്ല. എന്നാല്‍ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകള്‍ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കുമെന്നും ‘ മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ വാക്‌സിന്റെ പേര് വ്യത്യാസം കാരണം ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button