Latest NewsNewsIndia

ഭാര്യയുടെ മുഖം കാണിച്ചില്ല , ഫോട്ടോയിൽ മുഖം മറച്ചത് അവളുടെ ഇഷ്ടപ്രകാരമെന്ന് വിമർശനങ്ങളോട് പത്താന്റെ മറുപടി

ന്യൂഡല്‍ഹി: ഭാര്യ സഫ ബെയ്​ഗിന്റെ ചിത്രം അവ്യക്തമാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്​ നേരെ വിമര്‍ശനങ്ങളും വിദ്വേഷ പോസ്​റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇർഫാൻ.

Also Read:തീവ്രവാദികളുടെ പേടിസ്വപ്നം: സിബിഐയില്‍ യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും സുബോധ് കുമാര്‍ ഡയറക്ടര്‍ ആയതിന് പിന്നില്‍..

ഇർഫാന്റെ മക​ന്റെ ഇന്‍സ്​റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ്​ ഈ വിവാദങ്ങള്‍ക്കെല്ലാം തുടക്കമിട്ടത്​. ഭാര്യയുടെ മുഖം കാണിക്കാന്‍ താരം അനുവദിക്കുന്നില്ലെന്ന് തുടങ്ങി ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരുന്നു ചിത്രത്തിന് താഴെ. എന്നാല്‍ വിമർശനങ്ങൾക്ക് മറുപടിയുമായി താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

മുഖം മായ്ച്ച്‌ കളഞ്ഞത് അവളുടെ ഇഷ്ടപ്രകാരമാണെന്നും ഞാന്‍ അവളുടെ അധിപനല്ല മറിച്ച്‌​ പങ്കാളിയാണെന്നായിരുന്നു പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്​.

‘എ​ന്റെ മക​ന്റെ അക്കൗണ്ടില്‍നിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പങ്കുവെച്ചത്​. അതി​ന്റെ പേരില്‍ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ആ ചിത്രം ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതില്‍ ത​ന്റെ മുഖം അവള്‍ മായ്ച്ച്‌ കളഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഞാന്‍ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓര്‍മിപ്പിക്കുന്നു’ -വിവാദ ചിത്രം പങ്കുവെച്ച്‌​ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button