CricketLatest NewsNewsSports

ന്യൂസിലാന്റ് വനിത ടീമിന്റെ കേന്ദ്ര കരാർ പുറത്തുവിട്ടു; പട്ടികയിൽ ഇടം നേടി മൂന്ന് പുതുമുഖങ്ങൾ

2021-22 സീസണിലേക്കുള്ള ന്യൂസിലാന്റ് വനിത ക്രിക്കറ്റ് ടീമിന്റെ കേന്ദ്ര കരാർ പുറത്തുവിട്ട് ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ്. മൂന്ന് താരങ്ങൾ ആദ്യമായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രൂക്ക് ഹാലിഡേ, ഫ്രാങ്കി മക്കായ്, ജെസ്സ് മാക്ഫാഡിയൻ എന്നിവരാണ് ഈ മൂന്ന് താരങ്ങൾ. 2016-18 കാലയളവിൽ കരാർ ലഭിച്ച താംസിൻ ന്യൂട്ടനും കരാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 17 അംഗങ്ങളുടെ കരാർ പട്ടികയാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര കരാർ ലഭിച്ച ന്യൂസിലാന്റ് വനിത താരങ്ങൾ: സുസി ബേറ്റ്സ്, സോഫി ഡേവിൻ, ലോറൻ ഡൗൺ, മാഡി ഗ്രീൻ, ബ്രൂക്ക് ഹാലിഡേ, ഹെയ്‌ലി ജെൻസൻ, ലീ കാസ്പെരെക്, അമേലിയ കെർ, ജെസ് കെർ, ഫ്രാങ്കി മാക്കെ, ജെസ് മക്ഫേഡിയൻ, റോസ്മേരി മെയർ, കേറ്റി മാർട്ടിൻ, തംസിൻ ന്യൂട്ടൺ, ഹന്ന റോ, ആമി സാറ്റർ‌വാഹൈറ്റ്

 

shortlink

Post Your Comments


Back to top button