ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധി ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു.
പുതിയ ഐ ടി നിയമപ്രകാരം ഇന്ന് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. ഫെബ്രുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.
ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് അറിയിച്ചു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments