Latest NewsNewsIndia

മദ്രസകളുടെ പേരില്‍ തട്ടിയെടുത്തത് കോടികള്‍, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്നൗ : വ്യാജ മദ്രസകളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. ഉത്തര്‍പ്രദേശിലാണ് സംഭവം.  തട്ടിപ്പുകാരെ പുറത്തുകൊണ്ടുവരാന്‍  യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മദ്രസ നടത്തുന്നു എന്ന പേരില്‍ സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ അടക്കം കോടികളാണ് സംഘം തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ അസംനഗര്‍. മിര്‍സാപൂര്‍ എന്നീ പ്രദേശങ്ങളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മദ്രസകളുടെ പിന്നില്‍ കോടികള്‍ തട്ടിയെടുക്കുന്ന വിവരം പുറത്തുവന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 21 പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Read Also : ലക്ഷദ്വീപിലൂടെ രാജ്യത്തെ ശിഥിലമാക്കാമെന്നത് വ്യാമോഹം, മോദിയും അമിത് ഷായും ഉള്ളപ്പോള്‍ നടക്കില്ല; വസ്തുനിഷ്ഠമായ കുറിപ്പ്

2009-10 കാലഘട്ടത്തില്‍ ബിഎസ്പി നേതാവ് മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഒരു പരിശോധനയുമില്ലാതെ സംസ്ഥാനത്ത് മദ്രസകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് 2017 ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്ത് വന്നത്.

ഈ പത്ത് വര്‍ഷത്തിനിടെ കോടികളുടെ ധനസമാഹരണമാണ് ഇല്ലാത്ത മദ്രസയുടെ പേരില്‍ നടത്തിയത് എന്നാണ് കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button