ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് മാസമായി തുടരുന്ന കര്‍ഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സി.പി.എം നേതാവ് എം.വി.ജയരാജന്‍. ഇന്ത്യന്‍ സമര ചരിത്രത്തില്‍ തന്നെ ഇത്രയും നീണ്ട മറ്റൊരു സമരം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് മെയ് 26ന് ആറ് മാസം പൂര്‍ത്തിയായി. ഇിനിടെ നിരവധി പേര്‍ ജയിലിലായി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി.പലര്‍ക്കും കോവിഡ് രോഗം പിടികൂടി. എന്നിട്ടും സമരം കരുത്തോടെ മുന്നോട്ട് പോകുകയാണെന്ന് എം.വി.ജയരാജന്‍ ചൂണ്ടിക്കാട്ടി. വിളകള്‍ക്ക് മിനിമം വിലയില്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലിയില്‍ തൊഴില്‍ സുരക്ഷയും നല്‍കാതെ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളെ കൊള്ള ചെയ്യാന്‍ മോദി കൊണ്ടുവന്നതാണ് മൂന്ന് കര്‍ഷക നിയമങ്ങളും 4 തൊഴില്‍ നിയമവും എന്ന് അദ്ദേഹം ആരോപിച്ചു.
Read Also : ‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, ചൈനയുടെ ഭാഗമാണ്’; ഇനി തൂങ്ങിച്ചാകാന്‍ കഴിയുമോയെന്ന് യൂട്യൂബര്‍
എം.വി.ജയരാജന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് രണ്ട് നൂറ്റാണ്ട് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .അതുപോലെ മോദി സര്‍ക്കാരിന്റെ കര്‍ഷകത്തൊഴിലാളി ദ്രോഹ കരിനിയമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് 6 മാസം പൂര്‍ത്തിയാവുന്ന മെയ് 26 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത സമരത്തിന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയില്‍ 12 പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും മഹിളാ യുവജന വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണക്കുന്നുണ്ട്.
3 കര്‍ഷക ദ്രോഹ നിയമങ്ങളും വൈദ്യുതി ബില്ലും തൊഴില്‍ കോഡും പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, പൊതുമേഖല ഓഹരി വില്പന അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 600 രൂപയും 200 ദിവസം ജോലിയും അനുവദിക്കുക, എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപ മാസംതോറും നല്‍കുക, സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കിറ്റായി അനുവദിക്കുക, സൗജന്യ കോവിഡ് ചികിത്സയും വാക്‌സിനും നല്‍കുക എന്നീ ആവശ്യങ്ങളാണ് കരിനിയമത്തില്‍ ഉന്നയിക്കുന്നത്.
സമകാലീന ഇന്ത്യന്‍ സമര ചരിത്രത്തില്‍ ഇത്രയും നീണ്ട മറ്റൊരു സമരം ഉണ്ടായിട്ടില്ല. നിരവധി പേര്‍ ജയിലിലായി.ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി.പലര്‍ക്കും കോവിഡ് രോഗം പിടികൂടി. എന്നിട്ടും സമരം കരുത്തോടെ മുന്നോട്ട് പോകുന്നു.ഇതിനിടയില്‍ മൂന്ന് ഭാരത് ബന്ദ് നടന്നു.
വിളകള്‍ക്ക് മിനിമം വിലയില്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലിയില്‍ തൊഴില്‍ സുരക്ഷയും നല്‍കാതെ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളെ കൊള്ള ചെയ്യാന്‍ മോഡി കൊണ്ടുവന്നതാണ് മൂന്ന് കര്‍ഷക നിയമങ്ങളും 4 തൊഴില്‍ നിയമവും.കോവിഡ് ദുരിതകാലത്ത് അവശ്യവസ്തുക്കളുടെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും വ്യാപകമായി നടക്കുമ്‌ബോള്‍ കേന്ദ്ര സര്‍ക്കാരിന് യാതൊന്നും ചെയ്യാന്‍ ആവുന്നില്ല.
അടിമത്തത്തിലേക്കും പഴയ കമ്പനി ഭരണത്തിലേക്കും രാജ്യത്തെ നയിക്കുന്ന മോദിക്ക് എതിരായ പൊതുവികാരം ഇക്കഴിഞ്ഞ 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 3 സംസ്ഥാനങ്ങളിലും നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ബിജെപിക്കുണ്ടായ തിരിച്ചടിയില്‍ നിന്നും വ്യക്തമാണ്. ലോകമാകെ ആഗോളവല്‍ക്കരണ നയം ഗുരുതരമായ വ്യവസ്ഥാ പ്രതിസന്ധി സൃഷ്ടിച്ചു.മുതലാളിത്ത രാജ്യങ്ങളില്‍ പലതും ബദല്‍ തേടിയുള്ള അന്വേഷണത്തിലാണ്.
എന്നാല്‍ കേരളം ഇടതുപക്ഷ ബദല്‍ കാട്ടിത്തന്നു.കര്‍ഷകസമരത്തിലെ പ്രധാന മുദ്രാവാക്യം മിനിമം താങ്ങുവിലയാണല്ലോ.കേന്ദ്ര സര്‍ക്കാര്‍ ഒരു കിന്റല്‍ നെല്ലിന് 1900 രൂപ നല്‍കുമ്പോള്‍ കേരളം 2900 രൂപ നല്‍കുന്നു. 55 വിഭാഗം തൊഴിലാളികള്‍ക്ക് മിനിമം കൂലി കേരളത്തില്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ കേന്ദ്രം കൂലി നിശ്ചയിക്കാനുള്ള അധികാരം മുതലാളിക്ക് നല്‍കുന്ന നിയമം കൊണ്ടുവന്നു. യഥാര്‍ത്ഥ ജനകീയ ബദല്‍ ആണ് കേരളത്തിലെ ഇടതുപക്ഷം. ഇടതുപക്ഷത്തെ രാജ്യത്താകെ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഏക രക്ഷ.
Post Your Comments