KeralaLatest NewsNews

കേസുകളുടെ എഫ് ഐ ആർ കാണണോ? അത്യാവശ്യ ഘട്ടത്തിൽ പൊലീസിന്റെ സഹായം വേണോ?; എല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ

ജനസേവനത്തിനായി പുതിയ ആപ്പ് പുറത്തിറക്കി കേരള പൊലീസ്.

തിരുവനന്തപുരം: ജനസേവനത്തിനു വേണ്ടി ടെക്നോളജി ഉപയോഗിക്കാൻ കേരള പൊലീസ് എന്നും മുൻനിരയിലാണ്. മൊബൈൽ ആപ്ലിക്കേഷന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ജനസേവനത്തിനായി പുതിയ ആപ്പ് പുറത്തിറക്കി കേരള പൊലീസ്. ഓരോ വിഷയത്തിനും ഓരോ ആപ് ആയിരുന്നു കേരള പൊലീസ് ഇതുവരെ ഇറക്കിയിരുന്നത്. എന്നാൽ നിരവധി ആപ്ലിക്കേഷനുകൾ ഇറങ്ങിയത് സേവനങ്ങൾ തടസപ്പെടാൻ കാരണമാകുമെന്ന് മനസിലായതോടെ എല്ലാ പൊലീസ് സ്റ്റേഷനും സംയുക്തമായി ചേർന്ന് ഒരു ആപ്ലിക്കേഷൻ കൊണ്ടുവന്നിരിക്കുകയാണെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം ഡി സി പി ഡോ. ദിവ്യ വി ഗോപിനാഥ്.

Also Read:നേപ്പാളി യുവാവിന്റെ മരണാനന്തരചടങ്ങ് ഏറ്റെടുക്കാതെ സംഘടനകൾ; നേതൃത്വം കൊടുത്ത് ബിജെപി; അഡ്വ. എസ് സുരേഷിന്റെ കുറിപ്പ്

പോൾ ആപ്പ് എന്നാണ് കേരള പൊലീസ് പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷന്റെ പേര്. ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾ ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ്ലിക്കേഷൻ ഫോണിൽ ഇസ്റ്റാൾ ചെയ്ത ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ഫോണിൽ വരുന്ന ഒ ടി പി അടിച്ച് ആപ്പിൽ പ്രവേശിക്കുക. 27 സേവനങ്ങളാണ് ജനങ്ങൾക്കായി ഈ ആപ്പിൽ നൽകിയിരിക്കുന്നത്. ഏത് കേസിന്റെയും എഫ് ഐ ആർ വരെ ജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. ആപ്ലിക്കേഷന്റെ ഉപയോഗം എങ്ങനെയെന്ന് ഡി സി പി ഡോ. ദിവ്യ വി ഗോപിനാഥ് വ്യക്തമാക്കുന്ന വീഡിയോ കാണാം:

ഏന്തെങ്കിലും കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആർ നൽകണമെങ്കിൽ, പരാതി നൽകണമെങ്കിൽ ഈ ആപ്പിൽ ഓപ്ഷൻ ഉണ്ട്. ഓൺലൈൻ വഴി പരാതികൾ നൽകാവുന്നതാണ്. യാത്രാ വേളയിൽ അപകടം സംഭവിക്കുമ്പോഴോ അത്യാവശ്യ ഘട്ടങ്ങളിലോ ആപ്പിലെ ‘അടുത്ത പൊലീസ് സ്റ്റേഷൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി, നമ്മുടെ പേരും വിവരങ്ങളും പറഞ്ഞ് ലൊക്കേഷൻ അയച്ച് കൊടുത്താൽ പൊലീസ് സഹായം നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് എത്തുന്നതായിരിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button