COVID 19KeralaLatest NewsNewsIndia

‘രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി ഐ.എം.എ

പ്രതിരോധ കുത്തിവെപ്പുകൾ തടയാനുള്ള മനഃപൂർവ്വമായ നീക്കമെന്നാണ് രാംദേവിന്റെ അഭിപ്രായത്തെ ഉന്നത മെഡിക്കൽ ബോഡി വിശേഷിപ്പിച്ചത്.

ഡൽഹി: കോവിഡ് വാക്‌സിനെതിരായ യോഗാ ഗുരു ബാബാ രാംദേവിന്റെ തെറ്റായ പ്രചരണ ത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ എടുത്തിട്ടും പതിനായിരത്തിലധികം ഡോക്ടർമാർ കോവിഡ് മൂലം മരണമടഞ്ഞതായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ രാംദേവ് തന്റെ യോഗ ക്യാമ്പിലെ ആളുകളോട് പറയുന്നുണ്ട് . പ്രധാനമന്ത്രി ഈ വീഡിയോയിലേക്ക് ശ്രദ്ധ തിരിക്കണമെന്നും, വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐ‌.എം‌.എ കത്തിൽ ആവശ്യപ്പെടുന്നു.

പ്രതിരോധ കുത്തിവെപ്പുകൾ തടയാനുള്ള മനഃപൂർവ്വമായ നീക്കമെന്നാണ് രാംദേവിന്റെ അഭിപ്രായത്തെ ഉന്നത മെഡിക്കൽ ബോഡി വിശേഷിപ്പിച്ചത്. അലോപ്പതി മരുന്ന് ആളുകളെ കൊന്നതായി ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ, അത് തങ്ങൾക്ക് ചികിത്സയ്ക്കായി പ്രോട്ടോക്കോൾ പുറപ്പെടുവിച്ച ആരോഗ്യ മന്ത്രാലയത്തെ വെല്ലുവിളിക്കാനുള്ള ശ്രമമാണെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു.

ബ്ലാക്ക് ഫംഗസ് വരാൻ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആധുനിക മെഡിക്കൽ ഡോക്ടർമാരിൽ പത്ത് ലക്ഷത്തോളം പേർ നടത്തിയ മഹത്തായ സേവനങ്ങളെ പരിഹസിക്കുകയും ‘മണ്ടൻ സിസ്റ്റം’ എന്ന് വിളിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകമാണെന്ന് ഐ‌.എം‌.എ പറഞ്ഞു.

തങ്ങളുടെ അഭിപ്രായത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അത്തരം വ്യക്തികൾക്കെതിരെ കേസെടുക്കണമെന്നും, കോവിഡ് രോഗികൾക്ക് ചികിത്സ നൽകാനുള്ള ഇന്ത്യാ ഗവൺമെന്റ് പ്രോട്ടോക്കോളുകളെ ചോദ്യം ചെയ്തതിന് രാംദേവിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ ഐ‌.എം‌.എആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button