KeralaLatest NewsNews

‘സഗൗരവുമില്ല, ദൈവനാമത്തിലുമില്ല’; എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.

തിരുവനന്തപുരം: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന വേളയിൽ പിഴവ് വരുത്തി ദേവികുളം എംഎല്‍എ എ രാജ. പിഴവ് തിരുത്തി എംഎല്‍എ എ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. എന്നാല്‍ ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീകര്‍ പി ടി എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും ഇനി സ്പീകറായി തെരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആകും സത്യവാചകം ചൊല്ലേണ്ടത്. ദേവികുളത്ത് നിന്ന് 7848 വോടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ രാജ ജയിച്ച്‌ നിയമസഭയിലെത്തിയത്.

Read Also: ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികള്‍ എന്ന് വിളിക്കണം; ത്യാഗമെന്ന് വാഴ്ത്തുന്ന ക്രൂരന്‍മാര്‍: വൈറൽ കുറിപ്പ്

അതേസമയം മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എംബി രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button