ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായും ഇന്ത്യ മുക്തി നേടിയിട്ടില്ലെങ്കിലും മൂന്നാം തരംഗം എന്ന വലിയ ഭീതി ഇപ്പോൾ തന്നെ നമ്മുടെ മുന്നിലുണ്ട്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read Also : ശക്തി പഞ്ചാക്ഷരി മന്ത്രം ജപിച്ചാല്‍
അതേസമയം കോവിഡ് രോഗമുക്തരായ കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ കുറിച്ച് പഠിച്ച പുതിയ റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കൊവിഡ് കുട്ടികളില്‍ മാരകമാവുന്നില്ലെന്നാണ് വ്യക്തമാവുന്നത്. രോഗമുക്തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് പഠനം സൂചിപ്പിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച 70 ശതമാനം കുട്ടികളിലും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ രണ്ടുശതമാമ്പോഴുണ്ടാകുന്ന വേദന, ഓര്‍മക്കുറവ്, ക്ഷീണം, ഛര്‍ദ്ദി, പേശീവേദന, തലവേദന, പനി, തളര്‍ച്ച തുടങ്ങിയവയാണ് പൊതുവേ കുട്ടികളിലുണ്ടാവുന്ന ദീര്‍ഘകാല ലക്ഷണങ്ങള്‍. ഇവയും ആറു മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments