തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ മറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ലക്ഷങ്ങൾ തട്ടിയതായി പരാതി. കോവിഡ് പശ്ചാത്തലത്തിൽ പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് 21 ടിപ്പർ ലോറി വിളിച്ച വകയില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്ന് കണക്ക്.
ശുചീകരണത്തിനായി ഫോർട്ട് ഗ്യാരേജ് സൂപ്പർവൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് എടുക്കുകയായിരുന്നു. ലോറികൾ വാടകക്ക് എടുക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ മുൻകൂർ അനുമതി നൽകിയത് നിയമപരമല്ലെന്നും അഴിമതിയിൽ പ്രതിഷേധം ശക്തമാക്കുമെന്നും ബിജെപി വ്യക്തമാക്കി.
Read Also : ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല; ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ആരോഗ്യ സ്ഥിരം സമിതിയുടെ പരിഗണനക്കെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പൊങ്കാലക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ നഗരം ശുചിയാക്കുന്നുവെന്നതിന് പ്രശംസ പിടിച്ചുപറ്റിയ നഗരസഭയാണ് ഇല്ലാത്ത മാലിന്യത്തിന്റെ പേരിൽ തുക വകമാറ്റിയത്.
Post Your Comments