ഫംഗസ് ബാധിച്ച് ഒരു നാട് മുഴുവൻ ഉന്മാദികളായി മാറി. ജനസംഖ്യ തീരെ കുറവുള്ള, ഒറ്റപ്പെട്ട കോണുകളിലൊന്നായ അലികുഡി ദ്വീപുകളിലാണ് സംഭവം. മനോഹരമായ പ്രപഞ്ച ഭംഗികളുള്ള ഇറ്റലിയിലെ ഈയിടം ‘നിശ്ശബ്ദതതയുടെ ദ്വീപ്’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വാഹനങ്ങളോ, റോഡുകളോ, എടിഎം കൗണ്ടറുകളോ, ഹോട്ടലുകളോ ഒന്നുമില്ല. കൂടുതലും മത്സ്യത്തൊഴിലാളികളോ, ആട്ടിടയന്മാരോ ആണ് ഇവിടെ ജീവിക്കുന്നവർ.
Also Read:യാസ് ചുഴലിക്കാറ്റ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഈ ദ്വീപിന്റെ പ്രസിദ്ധമാക്കിയ ഒരു സംഭവമുണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവിടത്തെ ആളുകളെ ഒന്നടങ്കം ഒരു മാനസിക വിഭ്രാന്തി ബാധിച്ചു. ഒരു നാടിനു ഒന്നടങ്കം മാനസിക വിഭ്രാന്തി വരുമ്പോൾ അതെത്ര വിചിത്രമായിരിക്കും. ആളുകൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അവർ കണ്ട പ്രേതക്കഥകളും മറ്റും പങ്കുവയ്ക്കാൻ തുടങ്ങി. ആ കഥകളെല്ലാം അവരുടെ തോന്നലുകളായിരുന്നു.
1903 -നും 1905 -നും ഇടയിലാണ് അലികുഡിയിലെ ആളുകള്‍ക്ക് ഈ വിഭ്രമങ്ങള്‍ തുടങ്ങുന്നത്. ബീച്ചുകളില്‍ മന്ത്രവാദികള്‍ വിരുന്നു വരുന്നതും, സ്ത്രീകള്‍ ചിറകു വിടര്‍ത്തി പറക്കുന്നതുമായ പലതരം ദര്‍ശനങ്ങള്‍ അവര്‍ക്കുണ്ടായി. ഇതിന്റെ ഒക്കെ കാരണം വ്യക്തമാക്കാതെ പകച്ച് പോയ അവര്‍ പ്രേതങ്ങളും, മന്ത്രവാദിനികളുമാണ് ഇതിന്റെ പിന്നില്‍ എന്ന് ആരോപിച്ചു. എന്നാല്‍ വാസ്തവത്തില്‍ ഈ പൊല്ലാപ്പുകളുടെയൊക്കെ പിന്നില്‍ അവര്‍ കഴിച്ചിരുന്ന റൊട്ടിയായിരുന്നു എന്നവര്‍ അറിഞ്ഞില്ല.
ഒരു റൊട്ടിയിൽ എന്തിരിക്കുന്നു എന്നല്ലേ. പക്ഷെ ഈ റൊട്ടിയിൽ ചിലതൊക്കെ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രധാന ഭക്ഷണം ഈ റൊട്ടിയായിരുന്നു. റൊട്ടിയിലെ പ്രധാന ചേരുവയാകട്ടെ റൈ എന്ന ചെടിയും. എന്നാല്‍ കഷ്ടകാലത്തിന് റൈ ചെടികളില്‍ എര്‍ഗോട്ട് എന്ന ഫംഗസ് ബാധയുണ്ടായി. എര്‍ഗോട്ട് ലൈസര്‍ജിക് ആസിഡ് എന്ന ആല്‍ക്കലോയ്ഡ് ഉത്പാദിപ്പിക്കുന്നു. ഇത് മാരക ലഹരി വസ്തുവായ എല്‍എസ്ഡിയുടെ അടിസ്ഥാന ഘടകമാണ്. ചുരുക്കത്തില്‍, എര്‍ഗോട്ട് കഴിക്കുന്നത് മയക്ക് മരുന്നിന്റെ അതേ ഫലം ഉണ്ടാക്കി.
ഇത് തിരിച്ചറിയാതെ ദ്വീപ് നിവാസികൾ പരസ്പരം പിച്ചും പേയും പറഞ്ഞു വര്ഷങ്ങളോളം ജീവിച്ചു. എന്നാൽ 1950 -കളില്‍ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറി തുടങ്ങിയത്. സഞ്ചാരികള്‍ നാട്ടുകാരുടെ കഥകള്‍ കേള്‍ക്കുകയും, സ്വന്തം അനുഭവത്തിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് വെറും ലഹരിയുടെ സ്വാധീനത്തില്‍ അനുഭവപ്പെടുന്ന മതിഭ്രമങ്ങള്‍ മാത്രമാണ് എന്ന് ആളുകള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങി.
1960- കളില്‍ ‘പിശാചിന്റെ അപ്പം” എന്ന് പേര് കൊടുത്ത് സഭ ഈ റൊട്ടിയെ നിരോധിച്ചു. അതോടെ ആളുകൾ ഈ റൊട്ടി ഒഴിവാക്കുവാൻ തുടങ്ങി. എങ്കിലും ഇവിടെയുള്ള പ്രായമായ മനുഷ്യരൊക്കെ ഇപ്പോഴും അതെ ഭ്രാന്തിലൂടെത്തന്നെയാണ് കടന്നു പോകുന്നത്. അവർ ഇന്നും ഇല്ലാത്ത ലോകവും സംഭവങ്ങളും കണ്ടുകൊണ്ടേ ഇരിക്കുന്നു.
Post Your Comments