കവരത്തി: ലക്ഷദ്വീപ് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് സൂചന, സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനമായി. വ്യാഴാഴ്ചയാണ് സര്‍വകക്ഷി യോഗം ചേരുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് യോഗം നടക്കുക. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ പ്രതിഷേധ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാഷ്ട്രീയ നേതാക്കള്‍ അറിയിച്ചു.
ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം പുകയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങി നിരവധി നേതാക്കളാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്തെത്തിയത്.
അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
Post Your Comments