Latest NewsKeralaNews

നേപ്പാളി യുവാവിന്റെ മരണാനന്തരചടങ്ങ് ഏറ്റെടുക്കാതെ സംഘടനകൾ; നേതൃത്വം കൊടുത്ത് ബിജെപി; അഡ്വ. എസ് സുരേഷിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് നേപ്പാളിയായ ബാൽ ബഹദൂർ സൗദ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി അന്യസംസ്ഥാന തൊഴിലാളികൾ. എന്നാൽ അന്യസംസ്ഥാന തൊഴിലാളിയുടെ മരണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് നേപ്പാളിയായ ബാൽ ബഹദൂർ സൗദ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. യുവാവിന്റെ മരണാനന്തരചടങ്ങിൽ മറ്റു ബന്ധുക്കളോ സമുദായ സംഘടനകളോ ഇല്ലാത്ത സാഹചര്യത്തിൽ നേതൃത്വം നൽകിയത് ബിജെപി കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അഡ്വ: എസ് സുരേഷ് ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി

ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

നേപ്പാളിയായ ബാൽ ബഹദൂർ സൗദിന്റെ മരണാനന്തരചടങ്ങ്
ഏറ്റെടുത്ത് BJP കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം…. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ മരണപ്പെട്ട ബഹദൂർ, കുടുംബത്തോടൊപ്പം സിഗ്നൽ സ്‌റ്റേഷൻ വാർഡിലെ വണ്ടിത്തടത്ത് താമസിക്കുകയായിരുന്നു. മറ്റു ബന്ധുക്കളോ സമുദായ സംഘടനകളോ ഇല്ലാത്ത സാഹചര്യത്തിൽ ., BJP പ്രവർത്തകർ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. കോവിഡ് കാലഘട്ടത്തിലെ മഹനീയമായ മാതൃകകൾ…..

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button