COVID 19Latest NewsNewsIndia

ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം, ചുക്കാൻ പിടിക്കുന്നത് ജയലാലെന്ന് ആചാര്യ ബാലകൃഷ്ണ

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ ആരോപിച്ചു. ബാബാ രാംദേവിനെ ലക്ഷ്യം വച്ച് ഐ എം എ നടത്തുന്ന നടപടികളുടെ എല്ലാം പിറകിൽ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഉദ്ദേശമാണുള്ളതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൗ​ര​ന്‍​മാ​ര്‍ ഇ​നി​യും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും ത​ല​മു​റ നി​ങ്ങ​ള്‍​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:കോവിഡ് പരിശോധനാ ഫലം ഇനി ഒരു സെക്കന്‍ഡിനുള്ളില്‍; അതിവേഗ സംവിധാനവുമായി ഗവേഷകര്‍

ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ.​എ ജ​യ​ലാ​ലാ​ണ് മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബാ​ല​കൃ​ഷ്ണ​യു​ടെ ട്വീ​റ്റി​നെ​തി​രേ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​ര്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി‌​ട്ടു​ണ്ട്. എന്നാൽ തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.

അ​ലോ​പ്പ​തി​ക ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ജ​ര്‍ ജ​ന​റ​ല്‍ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ര്‍, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ പ​രാ​ജ​യ​മാ​ണെ​ന്നു​മാ​ണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്. അതിനെതിരെ രാം ദേവിനെതിരെ നടന്ന എല്ലാ നീക്കങ്ങളും ഇത്തരത്തിൽ ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ബാലകൃഷ്ണ ആചാര്യ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button