Latest NewsKeralaNews

സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും; ഉപസമിതി നിർദ്ദേശം അംഗീകരിച്ച് വൈസ് ചാൻസലർ

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും. എല്ലാ കോഴ്‌സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഇത്തരത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സിന്റിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശത്തിന് വൈസ് ചാൻസലർ ഡോ രാജശ്രീ എം എസ് അംഗീകാരം നൽകി. ഇനി വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ ഇരുന്നു കൊണ്ടുതന്നെ പരീക്ഷ എഴുതാം.

Read Also: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ കാണാതായി; ഒടുവിൽ ആഭരങ്ങൾ കണ്ടെത്തിയത് ആശുപത്രിയിൽ നിന്ന്

ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ സാങ്കേതിക സർവ്വകലാശാല ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ക്യാമ്പസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കും.

Read Also: സമാധാനത്തോടെ ജീവിക്കുന്നവരെ കേന്ദ്രത്തിന്റെ പിന്തുണയോടെ വേട്ടയാടുന്നു; ലക്ഷദ്വീപിനൊപ്പമെന്ന് പ്രഖ്യാപിച്ച്‌ പുകസ

shortlink

Related Articles

Post Your Comments

Related Articles


Back to top button