കൊച്ചി: കേന്ദ്രസർക്കാരിന്റെ നിയമ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഇടത് അനുകൂലികളുടെയും കോൺഗ്രസ് അനുഭാവികളുടെയും പ്രതിഷേധം മറ്റൊരു തലത്തിലേക്കാണ് ലക്ഷദ്വീപിൽ വഴിമാറിക്കൊണ്ടിരിക്കുന്നത്.
പ്രഫുല്‍ പട്ടേലിന്‍റെ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചതിന് ജീവനക്കാരനടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഭരണ പരിഷ്ക്കാരങ്ങള്‍ക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
ബിത്ര ദ്വീപില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും അഗതിയില്‍ രണ്ട് വിദ്യാര്‍ത്ഥികളെയുമാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് അശ്ലീല വാട്സപ്പ് സന്ദേശമയച്ചതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സൈബര്‍ സെല്‍ സഹായത്തോടെ മൂന്ന് പേരെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിൽ പ്രതികരിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം.
വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ തയ്യാറായിട്ടില്ല. ലക്ഷ ദ്വീപിന്റെ വികസനത്തിനും ടൂറിസം ഡെവലപ്പിമെന്റിനും വേണ്ടിയാണ് നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ ഇത് തിരിച്ചറിയാതെയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നില്‍ കറുത്ത തുണികൊണ്ട് കൈകള്‍ ബന്ധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
Post Your Comments