Latest NewsIndiaNews

ലക്ഷദ്വീപിലെ ജനങ്ങളുടെയൊപ്പം രാജ്യം, കിരാത നിയമത്തിനെതിരെ പോരാടുമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ലക്ഷദ്വീപിലെ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിന്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ശ്രമം. അത് അനുവദിച്ച് കൊടുത്തുകൂടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് മേല്‍ കിരാത നിയമങ്ങള്‍ നടപ്പാക്കാനാണ് അഡ്മിനിസ്ട്രേറ്ററുടെ ശ്രമമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Read Also : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; വികസനത്തിന്റെ പേരിൽ സ്വത്വം നശിപ്പിക്കുകയാണെന്ന് എ കെ ശശീന്ദ്രൻ

‘ബിജെപി സര്‍ക്കാരിനും അവരുടെ കൂടെയുള്ളവര്‍ക്കും ലക്ഷദ്വീപില്‍ യാതൊരു കാര്യവുമില്ല. അവര്‍ ഈ സംസ്‌ക്കാരത്തെയും പൈതൃകത്തെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നിര്‍ബന്ധിച്ച് ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. അതിലൂടെ അവരെ ഭരിക്കാനാണ് ശ്രമമെന്നും’ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് മാത്രമാണ് അവിടെയുള്ള സംസ്‌ക്കാരത്തെ കുറിച്ച് അറിയുകയെന്നും പ്രിയങ്ക പറഞ്ഞു.

‘എന്തുകൊണ്ടാണ് അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് ജനങ്ങളോട് ചോദിക്കാതെ കാര്യങ്ങള്‍ നടപ്പാക്കിയത്. നിങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം നല്ലതാണെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചില്ല. ലക്ഷദ്വീപുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി താന്‍ പോരാടുമെന്നും’ പ്രിയങ്ക വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button