ജർമ്മനിയുടെ ദേശീയ ജേഴ്സിയിൽ 13-ാം നമ്പർ ഉപേക്ഷിച്ച് സൂപ്പർതാരം തോമസ് മുള്ളർ. 31കാരനായ മുള്ളർ ജർമനിക്ക് വേണ്ടി ഇതുവരെ 13-ാം നമ്പറിലായിരുന്നു കളിച്ചിരുന്നത്. ബയേൺ മ്യൂണിക്കിലെ ഐക്കോണിക്ക് 25-ാം നമ്പർ തന്നെ ജർമ്മൻ ടീമിലും താരം തിരഞ്ഞെടുത്തിരിക്കുകയാണ്. 581 മത്സരങ്ങൾ ബയേണിന് വേണ്ടി മുള്ളർ 25-ാം നമ്പർ ജേഴ്സി അണിഞ്ഞ് കളിച്ചിട്ടുണ്ട്. അതേസമയം, ബെറൂസിയ മോഷൻഗ്ലാഡ്ബാക്കിന്റെ ജോനാസ് ഹോഫ്മാനായിരിക്കും 13-ാം നമ്പർ ഇനി ജർമനിക്ക് വേണ്ടി അണിയുക.
ജോവക്കിം ലോയുടെ 26 അംഗ ജർമ്മൻ ടീമിൽ ഏറ്റവും അനുഭവ സമ്പത്തുള്ള താരംകൂടിയാണ് മുള്ളർ. ബയേണിനൊപ്പം യൂറോപ്യൻ കിരീടവും ഈ സീസണിൽ ബുണ്ടസ് ലീഗ് കിരീടവും നേടിയാണ് മുള്ളർ ജർമ്മൻ ടീമിൽ തിരികെയെത്തിയത്. യൂറോ 2012ലും 2016ലും സെമിയിൽ ജർമ്മനി എത്തിയെങ്കിലും ഇറ്റലിയോടും(2012), ഫ്രാൻസിനോടും(2016) തോൽവി ഏറ്റുവാങ്ങി ഫൈനൽ കാണാതെ പുറത്തായി. ജർമ്മനിക്ക് വേണ്ടി മുള്ളർ 38 ഗോളുകളും തന്റെ കരിയറിൽ കുറിച്ചിട്ടുണ്ട്.
Post Your Comments