
ഇസ്രയേൽ: 11 ദിവസം നീണ്ടു നിന്ന ഗാസ – ഇസ്രയേൽ സംഘർഷത്തിനു ശേഷം ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 11 ദിവസത്തെ പോരാട്ടത്തിനു ശേഷം അവസാനിപ്പിച്ച വെടിനിർത്തൽ പ്രഖ്യാപനം ഹമാസ് ലംഘിച്ചാൽ അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
Also Read:സ്പീക്കർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ല; എം.ബി. രാജേഷിനെ തിരുത്തി എ. വിജയരാഘവൻ
‘വെടിനിർത്തൽ ലംഘിച്ച് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചാൽ ഞങ്ങളുടെ മറുപടി വളരെ വലുതായിരിക്കും, ശക്തമായിരിക്കും’. നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച നൽകിയ സംയുക്ത പത്രസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ഉറപ്പാക്കാനും പലസ്തീൻ ദുരിത പ്രദേശങ്ങളിലേക്കായുള്ള മാനുഷിക സഹായത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
നമ്മുടെ നാശം ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഭരണകൂടത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും അതിനായി വൻ ആയുധശേഖരണം തന്നെ നടത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 ദിവസം നീണ്ടു നിന്ന ആക്രമണങ്ങൾക്കൊടുവിലാണ് ഹമാസും ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിച്ചത്.
Post Your Comments