Latest NewsKeralaNews

അയ്യപ്പന്‍ മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ എംഎല്‍എ

അഞ്ജല ദേവിയുടെ ആശ്രിതക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം അനുവദിച്ചെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അറിയിച്ചു

പാലക്കാട്: കഞ്ചിക്കോട് അയ്യപ്പന്‍ മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ എംഎല്‍എ. പനങ്കാവ് സ്വദേശി അഞ്ജല ദേവിയാണ് കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

read also: മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകൂ, ഗുജറാത്തി ഭാഷയിലും പ്രഫുല്‍ പട്ടേലിന്റെ പേജിൽ പൊങ്കാലയിട്ട് മലയാളികള്‍

അഞ്ചല ദേവിയുള്‍പ്പെടെ അഞ്ചുപേർ കൃഷിയിടത്തോട് ചേന്നുളള വനമേഖലയില്‍ വിറകെടുക്കാന്‍ പോയ സമയത്താണ് ആക്രമണം. കൂടെയുണ്ടായിരുന്ന നാലുപേരും രക്ഷപ്പെട്ടു. അഞ്ജല ദേവിയെ കാണാത്തതിനെ തുടര്‍ന്ന് വനം വകുപ്പ് വാച്ചറും നാട്ടുകാരും ചേര്‍ന്ന് കാട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ച അഞ്ജല ദേവിയുടെ ആശ്രിതക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം അനുവദിച്ചെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button