ന്യൂഡെല്‍ഹി: ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയിലെ മിന്നും താരമാണ് ഡോ.ജയേശ് ലെലെ. എന്താണ് അതിന് കാരണം എന്നല്ലേ, ചാനല്‍ ചര്‍ച്ചയ്ക്കിടെ ബാബാ രാംദേവിന് ഡോക്ടര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ശബ്ദം ഇവിടെ ഉയരരുതെന്നായിരുന്നു ഡോക്ടര്‍ ജയേഷ് യോഗാചാര്യനായ ബാബാ രാംദേവിനോട് പറഞ്ഞത്.
Read Also : ഒരാളില്‍ തന്നെ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധ, ജനങ്ങള്‍ ആശങ്കയില്‍
ഇതോടെ എല്ലാറ്റിനെയും വിമര്‍ശിക്കുകയും എല്ലാവരെയും ശാസിക്കുകയും ചെയ്യുന്ന ബാബാ രാംദേവ് ഡോക്ടര്‍ക്കു മുന്നില്‍ പതറിപ്പോയി.
ചാനല്‍ ചര്‍ചയ്ക്കിടെ താന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയ രാംദേവിനോട് സ്വരം കടുപ്പിച്ചാണ് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെക്രട്ടറി ജനറല്‍ ഡോ. ജയേഷ് ലെലെ, ആജ് തക് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രാംദേവിനെ ശാസിച്ചത്
.
നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് ഓണററി സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. മലാഡ് വെസ്റ്റിലെ ക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനുമാണ്. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമര്‍ശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയില്‍ ലെലെ പ്രതികരിച്ചത്. ചര്‍ച്ചയിലെ ദൃശ്യങ്ങള്‍ വൈറലായതോടെ ലെലെയെ പ്രകീര്‍ത്തിച്ച് ട്വീറ്റുകള്‍ നിറഞ്ഞു.
കോവിഡ് 19 ഭേദമാകാന്‍ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങള്‍ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഐഎംഎ രംഗത്ത് വരികയും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന് ഇവര്‍ ബാബാ രാംദേവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
Post Your Comments