Latest NewsKeralaNewsDevotional

ഉറങ്ങും മുമ്പ് ഈ മന്ത്രം ജപിച്ചാല്‍

നാം ജീവിതത്തില്‍ എത്തിച്ചേരണ്ട ലക്ഷ്യത്തെക്കുറിച്ചുളള ചിന്തകളോടെ ഉറങ്ങുമ്പോള്‍ നമ്മുടെ ഉപബോധ മനസ് ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം കാണിക്കുമെന്നാണ്. നല്ല ചിന്തകള്‍ക്കൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കില്‍ നാം വിചാരിക്കുന്ന ലക്ഷ്യത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

രാത്രിയില്‍ നന്നായി ഉറങ്ങിയാല്‍ പുലര്‍ച്ചെ ഊര്‍ജ്ജസ്വലതയോടുകൂടി എഴുന്നേല്‍ക്കാന്‍ സാധിക്കും. ഇത് അന്നത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ചെയ്യാന്‍ നമ്മേ സഹായിക്കും. രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് നാം നന്ദി പറയണം. നമ്മുടെ മാതാപിതാക്കള്‍, ഈശ്വരന്‍, കുടുംബം, തൊഴില്‍, നമ്മളുമായി ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി എല്ലാത്തിനോടും നാം നന്ദി പറയണം. നന്ദി പറയുന്നത് നമ്മില്‍ പോസറ്റീവായ ഊര്‍ജ്ജം നിറയ്ക്കും. പിന്നെ, നാം അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകള്‍ക്കെല്ലാം ഭഗവാനോട് മാപ്പുപറയുകയും ചെയ്യണം. അതിനായി ഇങ്ങനെ പ്രാര്‍ഥിക്കാം.

‘ഓം കരചരണകൃതം വാ-കായജം കര്‍മജം വാ-
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ – സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ-ശ്രീമഹാദേവ ശംഭോ’

ഇങ്ങനെ ദിവസവും ഉറങ്ങും മുമ്പ് പ്രാര്‍ഥിച്ചാല്‍ മനസില്‍ പോസറ്റീവായ ഊര്‍ജ്ജം നിറയുകയും അത് ജീവിത വിജയത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ന്ന് ഉറക്കം വരുന്നതുവരെ ശിവഭഗവാനെ പ്രാര്‍ഥിക്കുന്നതും ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button