ന്യൂഡൽഹി : രാജ്യത്ത് 88.69 ശതമാനമാണ് രോഗമുക്തി നിരക്ക്. 2,22,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.09 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.66 ശതമാനമാണ്. 24 മണിക്കൂറിനിടെ 3,02,544 പേരാണ് സുഖപ്പെട്ടത്.
Read Also : ദേശീയപാതയില്‍ ലോറിയിടിച്ച് മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു ; വീഡിയോ ദൃശ്യങ്ങൾ
അതേസമയം മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 4,454 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3,03,720 ആയി. ദേശീയ കോവിഡ് മരണനിരക്ക് 1.14 ശതമാനമായി. പ്രതിദിന മരണം കൂടുതല്‍ മഹാരാഷ്ട്ര കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലാണ്.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരില്‍ 72.23 ശതമാനവും.
Post Your Comments