അബുദാബി: കൊറോണ വൈറസ് രോഗ പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ അയയ്ക്കാന്‍ പദ്ധതിയുമായി യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെല്‍ത്ത് കെയറും സംയുക്തമായാണ് രാജ്യത്തിനകത്തും മറ്റ് രാജ്യങ്ങളിലേക്കും വാക്‌സിന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.
വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ രൂപീകരിച്ച ഹോപ് കണ്‍സോര്‍ഷ്യം വ്യത്യസ്ത വാക്‌സിനുകള്‍ യുഎഇയിലെത്തിച്ച് സംഭരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഞ്ച് മണിക്കൂറിനുള്ളില്‍ എത്തിക്കും. ഓരോ രാജ്യത്തിന്റെയും ആവശ്യം അനുസരിച്ചാണ് വാക്‌സിന്‍ ലഭ്യമാക്കുക.
Post Your Comments