തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടിപതികള്‍. 65 ശതമാനം മന്ത്രിമാരുടെയും ശരാശരി ആസ്തി 2.55 കോടി രൂപയാണ്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
മലപ്പുറം താനൂരില്‍ നിന്നും വിജയിച്ച വി.അബ്ദുറഹ്മാനാണ് മന്ത്രിസഭയിലെ സമ്പന്നന്‍. 17.17 കോടി രൂപയുടെ ആസ്തിയാണ് അബ്ദുറഹ്മാനുള്ളത്. ചേര്‍ത്തലയില്‍ നിന്നും വിജയിച്ച് മന്ത്രിയായ പി. പ്രസാദാണ് ‘ധനികരുടെ’ പട്ടികയില്‍ ഏറ്റവും പിന്നില്‍. 14.48 ലക്ഷം രൂപയാണ് പി.പ്രസാദിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കേരള ഇലക്ഷന്‍ വാച്ച് എന്നിവയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിലെ എട്ട് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ട് മുതല്‍ 12-ാം ക്ലാസ് വരെയാണ്. 12 പേര്‍ ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 41നും 60നും ഇടയില്‍ പ്രായമുള്ള 13 മന്ത്രിമാരുണ്ട്. 61നും 80നും ഇടയിലാണ് ഏഴുപേരുടെ പ്രായം. 12 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളപ്പോള്‍ അഞ്ച് മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്.
Post Your Comments