ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ക്യാപ്റ്റന്മാരാണ് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങും. പോണ്ടിങിന്റെ ക്യാപ്റ്റൻസിയിൽ 2003, 2007 ഏകദിന ലോകകപ്പുകളും, ക്ലാർക്ക് 2015ലെ ഏകദിന ലോകകപ്പും ഓസീസിന് സമ്മാനിച്ചു. 2011ൽ പോണ്ടിങ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻസി ഒഴിഞ്ഞതിന് ശേഷമായിരുന്നു മൈക്കൽ ക്ലാർക്ക് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ അവസാന നാളുകളിൽ ക്ലാർക്കിന്റെ കീഴിലായിരുന്നു തുടർന്ന് പോണ്ടിങ് കളിച്ചത്.
എന്നാൽ ഓസ്‌ട്രേലിയൻ നായകനായുള്ള തന്റെ ആദ്യ കാലങ്ങളിൽ റിക്കി പോണ്ടിങിനെ ടീമിൽ നിലനിർത്താൻ തനിക്ക് സെലക്ടർമാരോട് പോരാടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ക്ലാർക്ക്. പോണ്ടിങ് കളി മതിയാക്കണമെന്ന രീതിയിലായിരുന്നു അന്ന് സെലക്ടർമാരുടേതെന്ന് വെളിപ്പെടുത്തിയ ക്ലാർക്ക്, പോണ്ടിങ് ടീമിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.
Post Your Comments