ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ രാജ്യത്തിന് ആശ്വസിക്കാന്‍ വകനല്‍കുന്ന കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 17 ദിവസങ്ങളായി രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Also Read: ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; അശ്ലീല സന്ദേശങ്ങൾ അയക്കും; പരാതിയുമായി വിദ്യാർത്ഥികൾ
രാജ്യത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതുവരെ ഒന്നാം ഡോസും രണ്ടാം ഡോസും ഉള്‍പ്പെടെ 14.56 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 18നും 44നും ഇടയിലുള്ളവര്‍ക്ക് 1.06 കോടി വാക്‌സിന്‍ ഡോസുകളും വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
വാക്‌സിന്റെ ലഭ്യതയും ഉത്പ്പാദനവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഡിസംബറിന് മുന്‍പ് തന്നെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതുവരെ 22 കോടിയോളം വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കിയത്. വരും ദിവസങ്ങളില്‍ 40,650 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Post Your Comments