Latest NewsNewsSaudi ArabiaGulf

‘ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതി’; ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സൗദി

റിയാദ് : പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി സൗദി അറേബ്യ.  ഉച്ചഭാഷിണി ഉപയോഗം ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.

പള്ളികളില്‍ നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് പരിസരത്തെ വീടുകളിലും മറ്റ് കെട്ടിടങ്ങളിലും കഴിയുന്ന പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും പ്രയാസമുണ്ടാക്കുകയും നമസ്‌കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നവര്‍ക്ക് പ്രാര്‍ഥനയ്ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.

Read Also  :  സുഹൃത്തുക്കളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ആലപ്പുഴയില്‍

ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേള്‍പ്പിക്കുന്നത് മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. ഉച്ചഭാഷണി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ശബ്ദം ഉപകരണത്തിന്റെ പരമാവധി ശേഷിയുടെ മൂന്നിലൊന്നില്‍ കവിയരുതെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button