കവരത്തി: ഏറെ വിവാദങ്ങൾ വഴിയൊരുക്കിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെഎസ്.യു ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര സർക്കാർ . കൂടാതെ വ്യാജവാര്‍ത്തകളിലൂടെ പ്രതിഷേധം കൂടുതൽ വശളാക്കാൻ ശ്രമിച്ചതിന് ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ വ്യാജപ്രചാരണം ട്വീറ്റ് ചെയ്ത കെഎസ്‌യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് രംഗത്ത്.
ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ..
“കെഎം അഭിജിത്ത് പറഞ്ഞത്: ”ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വക്താവായി പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍.കെ.പട്ടേലിന്റെ നടപടികള്‍ക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.എസ്.യു ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുക.”
അതേസമയം, ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ ചെറുക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപിയും ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ സംഘപരിവാരത്തിന്റെ ദുഷ്ടലാക്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയില്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.
2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്‌ട്രേറ്ററായി ദീപില്‍ എത്തുന്നത്. തുടര്‍ന്ന് ദീപില്‍ നിരവധി ലഹരി വേട്ടകള്‍ തടയുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡിന്റെ പേരിൽ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്.
Post Your Comments