
ഡൽഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പരാജയമായി മാറിയെന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. രാജ്യം ഏറ്റവും ദുരിതപൂര്‍ണമായ സാഹചര്യത്തിലാണെന്നും ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.
ബി.ജെ.പി സര്‍ക്കാർ വിഷയങ്ങളോട് പ്രതികരിക്കുന്നത് സ്ഥിരമായ രീതിയിൽ ആണെന്നും പ്രിയങ്ക പറഞ്ഞു. പ്രശ്‌നത്തിന്റെ വ്യാപ്തിയെ കുറിച്ച് അംഗീകരിക്കാതിക്കുക, കൃത്യമായ പദ്ധതികള്‍ തയ്യാറാക്കാത്തത് മൂലം സുരക്ഷാമാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെവരിക, പകര്‍ച്ചവ്യാധി നിയന്ത്രണാതീതമായി ജനങ്ങളുടെ ജീവന്‍ കനഷ്ടപ്പെടുന്ന അവസ്ഥയിൽ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുക, പ്രതികരിക്കുന്ന പൊതുജനത്തെ ശക്തമായി അടിച്ചമര്‍ത്തുക, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് ബോധ്യമായാല്‍ അതിന്റെ ഖ്യാതി ഏറ്റെടുത്ത് പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തുക എന്നിങ്ങനെയാണ് സർക്കാരിന്റെ രീതികളെന്ന് പ്രിയങ്ക പറഞ്ഞു.
20 ലക്ഷമാണ് നിലവിലെ കോവിഡ് ടെസ്റ്റിങ് കപ്പാസിറ്റിയെന്നും അതിന്റെ 80 ശതമാനത്തോളം നഗരങ്ങളിലാണ് നടക്കുന്നതിനാൽ ഗ്രാമങ്ങളിലെ രോഗികളുടെ കൃത്യമായ കണക്ക് ലഭിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. വ്യക്തമായ വാക്‌സിന്‍ നയം രൂപവത്കരിക്കണമെന്നും, ബ്ലോക്കുകളിലും ഗ്രാമങ്ങളിലും കൂടുതല്‍ പരിശോധനാസൗകര്യവും ചികിത്സാസൗകര്യവും ഏര്‍പ്പെടുത്തണമെന്നും പ്രിയങ്ക നിർദ്ദേശിച്ചു. കോവിഡിന് പിന്നാലെ പടര്‍ന്നു പിടിക്കുന്ന ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനുമെതിരെ കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും, കോവിഡിന്റെ മൂന്നാം തരംഗത്തിനെ നേരിടാന്‍ സർക്കാർ സജ്ജമാകണമെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments