ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വെ സീനിയര്‍ കമേഴ്സ്യല്‍ മാനേജറായിരുന്നു സുശീല്‍ കുമാര്‍. കഴിഞ്ഞ ദിവസം രാവിലെയാണ് ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നിലവില്‍ സുശീല്‍ കുമാറിനെ കോടതി ആറ് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 19 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഡല്‍ഹി പോലീസിന് സുശീല്‍ കുമാറിനെ കണ്ടെത്താനായത്. കേസില്‍ നേരത്തെ സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു.
മെയ് നാലാം തീയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം നടന്നത്. ഇതില്‍ സുശീല്‍ കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ താരം ഒളിവില്‍ പോയിരുന്നു. സുശീലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Post Your Comments