തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ കാണാന്‍ കഴിയാത്തവരുടെ കണക്ക് വീണ്ടും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നു.
Read Also : സംസ്ഥാനത്ത് പെട്രോൾ -ഡീസൽ വിലയിൽ വീണ്ടും വര്‍ധനവ്
പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈ വര്‍ഷം ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലുമായി വന്നുചേരുന്ന വിദ്യാര്ഥികളെക്കൂടി പരിഗണിച്ചുള്ള കണക്കായിരിക്കും ശേഖരിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സമഗ്ര ശിക്ഷ കേരളമാണ് (എസ്.എസ്.കെ) സ്കൂള്‍തലത്തില്‍ വിവരശേഖരണം നടത്തുന്നത്. വിക്ടേഴ്സ് ചാനല്‍ വഴിയോ യൂട്യൂബ് വഴിയോ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്തവരുടെ കുട്ടികളുടെ എണ്ണമാണ് ശേഖരിക്കുന്നത്.
ബി.ആര്.സി തലത്തില്‍ ഹെഡ്മാസ്റ്ററെയും അധ്യാപകരെയും ബന്ധപ്പെട്ടായിരിക്കും ഓരോ സ്കൂളിന്റെയും വിവരങ്ങള്‍ ശേഖരിക്കുക. ബി.ആര്.സികള്‍ ശേഖരിക്കുന്ന കണക്ക് ജില്ലതലത്തില്‍ ക്രോഡീകരിച്ച് ഈ മാസം 27നകം എസ്.എസ്.കെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കാന്‍ ജില്ല പ്രൊജക്ട് കോർഡിനേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments