COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.75 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 34.77 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി എൺപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.40 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3741 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു. നിലവിൽ 28 ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 604,082 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button