Latest NewsIndiaNewsCrime

പ്രണയത്തിന് വീട്ടുകാർ തടസം; ബന്ധുക്കളായ കുട്ടികള്‍ തൂങ്ങി മരിച്ചു

പട്ന: പ്രണയ നൈരാശ്യത്തെ തുടർന്ന് ബന്ധുക്കളായ 16 വയസുള്ള പെണ്‍കുട്ടിയും 18 വയസുള്ള ആൺകുട്ടിയും ജീവനൊടുക്കി. ബീഹാറിലെ ബങ്ക ജില്ലയിലെ കാട്ടിലെ മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ കറ്റോറിയ പൊലീസ് സ്റ്റേഷനു കീഴിലെ ബദാസര്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു ഇരുവരും. പ്രണയത്തിലായിരുന്ന ഇരുവരെയും ആറുമാസം മുമ്പ് പരസ്പരം അകറ്റി താമസിപ്പിക്കുകയുണ്ടായി.

ആണ്‍കുട്ടിയെ കൊല്‍ക്കത്തയിലേക്കും പെണ്‍കുട്ടിയെ അമ്മയുടെ അമ്മാവന്‍്റെ വീട്ടിലേക്കും ആണ് മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തില്‍ ഒരു വിവാഹമുണ്ടായിരുന്നു. ഇവിടെ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. ശനിയാഴ്ച രാത്രി ഇരുവരും വീടുകളില്‍ നിന്നും നിന്ന് ഒളിച്ചോടുകയായിരുന്നു ഉണ്ടായത്.

ഞായറാഴ്ച രാവിലെ ആറരയോടെ ഗ്രാമീണ പ്രാന്തപ്രദേശത്തുള്ള കാട്ടിലെ മരത്തില്‍ നിന്ന് തൂങ്ങിമരിച്ച നിലയില്‍ ഗ്രാമവാസികള്‍ കണ്ടെത്തുകയുണ്ടായി. ഇരുവരുടെയും കുടുംബങ്ങള്‍ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടിലെന്നാണ് പൊലീസ് അറിയിക്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button