വാഷിങ്ടന്‍ : കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണെന്ന ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന റിപ്പോർട്ടുകളുമായി യുഎസ് മാധ്യമങ്ങള്‍. ചൈന കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2019 നവംബറില്‍ വുഹാനിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
Read Also : ആലപ്പുഴയിൽ രണ്ടുപേര്‍ വീട്ടിനുള്ളിൽ മരിച്ചനിലയില്‍
വൈറസ് ലാബില്‍നിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് ഈ റിപ്പോർട്ട്. കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Post Your Comments