Latest NewsNewsIndia

അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി,മത്സ്യ മൊത്തക്കച്ചവടത്തില്‍നിന്ന്​ ലഭിച്ചതാണെന്ന് ബിനീഷ്; ജാമ്യ ഹർജി വീണ്ടും മാറ്റി

പിതാവ്​ കോടിയേരി ബാലകൃഷ്​ണന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ്​ ജാമ്യാപേക്ഷയുമായി ബിനീഷ്​ ഹൈകോടതിയെ സമീപിച്ചത്​.

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിെന്‍റ ജാമ്യ ഹർജി മാറ്റിയിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എന്നാൽ തന്റെ അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി -മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന്​ ലഭിച്ചതാണെന്ന്​ ബിനീഷ്​ കോടിയേരി. മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കർണാടക ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദത്തിനിടെയാണ്​ ബിനീഷി​നുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്​

Read Also: സംസ്ഥാനത്തെ റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കും; പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ രജിസ്​റ്റര്‍ ചെയ്​ത മയക്കുമരുന്ന്​ കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ്​ അനൂപിന്​ ബിനീഷ്​ സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വന്‍ തുക ഇത്തരത്തില്‍ ബിസിനസില്‍നിന്ന്​ ലഭിച്ചതായുമാണ്​ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്റെ വാദം. എന്നാൽ പിതാവ്​ കോടിയേരി ബാലകൃഷ്​ണന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ്​ ജാമ്യാപേക്ഷയുമായി ബിനീഷ്​ ഹൈകോടതിയെ സമീപിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button