COVID 19Latest NewsNewsIndia

കോവിഡിനെ പ്രതിരോധിക്കാന്‍ ആന്‍റിബോഡി കോക്​ടെയിൽ ; അടുത്ത മാസം വിപണിയിൽ എത്തും

ന്യൂഡല്‍ഹി : ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ്​ രോഗികള്‍ക്ക് നല്കാൻ ആന്‍റിബോഡി കോക്​ടെയിലുമായി മരുന്ന്​ നിര്‍മാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ്​ ഒരു ഡോസിന്‍റെ വില.

Read Also : കേരളത്തിലെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 

കാസ്​റിവിമ്പ് ​, ഇംഡെവിമ്പ് ​ തുടങ്ങിയ ആന്‍റി​ബോഡുകളുടെ കോക്​ടെയിലാണ്​ വിതരണം ചെയ്യുക. ജൂണ്‍ മധ്യത്തോടെ ഇത്​ വിപണിയിലെത്തുമെന്നാണ്​ സൂചന. 2,00,000 രോഗികള്‍ക്കുള്ള മരുന്നാവും ആദ്യം വിതരണം ചെയ്യുക.

കാസ്​റിവിമ്പ് ​ 600 മില്ലി ഗ്രാമും ഇംഡെമ്പ് ​​ 600 മില്ലിഗ്രാമുമാണ്​ കോക്​ടെയിലിലുണ്ടാവുക. നികുതിയുള്‍പ്പടെ ഒരു ഡോസിന്​ 59,750 രൂപയായിരിക്കും വില. രണ്ട്​ ഡോസുള്ള കോക്​ടെയിലിന്​ 1,19,500 രൂപയും നല്‍കണം. പ്രമുഖ ആശുപത്രികളിലൂടേയും കോവിഡ്​ കെയര്‍ സെന്‍ററുകളിലൂടേയും മരുന്ന്​ വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button