ന്യൂഡല്‍ഹി : ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികള്‍ക്ക് നല്കാൻ ആന്റിബോഡി കോക്ടെയിലുമായി മരുന്ന് നിര്‍മാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ് ഒരു ഡോസിന്റെ വില.
കാസ്റിവിമ്പ് , ഇംഡെവിമ്പ് തുടങ്ങിയ ആന്റിബോഡുകളുടെ കോക്ടെയിലാണ് വിതരണം ചെയ്യുക. ജൂണ്‍ മധ്യത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് സൂചന. 2,00,000 രോഗികള്‍ക്കുള്ള മരുന്നാവും ആദ്യം വിതരണം ചെയ്യുക.
കാസ്റിവിമ്പ് 600 മില്ലി ഗ്രാമും ഇംഡെമ്പ് 600 മില്ലിഗ്രാമുമാണ് കോക്ടെയിലിലുണ്ടാവുക. നികുതിയുള്‍പ്പടെ ഒരു ഡോസിന് 59,750 രൂപയായിരിക്കും വില. രണ്ട് ഡോസുള്ള കോക്ടെയിലിന് 1,19,500 രൂപയും നല്‍കണം. പ്രമുഖ ആശുപത്രികളിലൂടേയും കോവിഡ് കെയര്‍ സെന്ററുകളിലൂടേയും മരുന്ന് വിതരണം ചെയ്യും.
Post Your Comments