KeralaLatest NewsNews

മലപ്പുറത്ത് യുവാക്കള്‍ കൂട്ടംകൂടി അല്‍ഫാം പാചകം; പോലീസ് എത്തിയപ്പോള്‍ കൂട്ടയോട്ടം

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ വരും ദിവസങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി പിടികൂടാനാണ് പോലീസിന്റെ തീരുമാനം

മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാക്കളുടെ ‘പാചക മേള’. അല്‍ഫാം പാചകം ചെയ്യുന്നതിനായാണ് യുവാക്കള്‍ കൂട്ടംകൂടിയത്. എന്നാല്‍ പോലീസ് എത്തിയതോടെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read: വാക്‌സിന്‍ ബോധവത്ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേരി നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്ത് കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. റബര്‍ തോട്ടത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് അല്‍ഫാം പാചകത്തിനായി യുവാക്കള്‍ എത്തിയത്. എന്നാല്‍ പാചകം അവസാന ഘട്ടത്തിലേയ്ക്ക് കടന്നതോടെ പോലീസ് എത്തുകയായിരുന്നു. ഇതോടെ എല്ലാവരും അല്‍ഫാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

പ്രദേശവാസികള്‍ ഇത്തരത്തില്‍ കൂട്ടംകൂടുന്നതായി ഇതിന് മുന്‍പും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ പതിവായി കൂട്ടംകൂടാറുള്ള പ്രദേശങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. മീന്‍പിടിക്കാനും പാചകം ചെയ്യാനുമൊക്കെയായി യുവാക്കളാണ് കൂടുതലും സംഘം ചേരുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ വരും ദിവസങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി പിടികൂടാനാണ് പോലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button