Latest NewsKeralaNews

മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ വിദ്യാർഥിയെ കാണാതായി

റാന്നി: മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ വിദ്യാർഥിയെ കാണാതായി. ചെട്ടിമുക്ക് കരിങ്കുറ്റി മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണി‍െൻറ മകന്‍ ജോണ്‍ ചാക്കോയെയാണ്​ (മോനിഷ്- -20) കാണാതായിരിക്കുന്നത്. വലിയകാവ് തോട്ടിലെ ചാവോംമണ്ണില്‍പടി ബണ്ടു പാലത്തിന് താഴെ പുള്ളോലി പമ്പുഹൗസിന് സമീപത്തെ കയത്തിലാണ് വിദ്യാർത്ഥി വീണത്.

സുഹൃത്തുക്കൾക്കൊപ്പം മീന്‍പിടിക്കാനെത്തി കയത്തില്‍പെടുകയായിരുന്നു ഉണ്ടായത്. എരുമേലി ഷേര്‍മൗണ്ട് കോളേജ് ​ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു. റാന്നി പൊലീസി​െൻറയും അഗ്​നിശമന സേന റാന്നി യൂനിറ്റി​െൻറയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. ഒഴുക്ക് ശക്തമായതിനാല്‍ വെള്ളത്തിനടിയിലേക്ക്​ അഗ്​നിശമന സേനാംഗങ്ങള്‍ക്ക് മുങ്ങാന്‍ കഴിയുന്നില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button