KeralaLatest NewsNewsCrime

സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശിനി മരിച്ചു

ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച ബംഗാൾ സ്വദേശിനി മരിച്ചു. ‌22കാരിയായ സുജിത കിസ്കു (സംഗീത) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജിത കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്.

മെയ് നാലാം തിയതി പുലർച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുർദൂസ് അൻസാരി (22) എന്നയാൾ സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഉണ്ടായത്. പൊള്ളലേറ്റ സുജിതയുടെ ഭർത്താവും മക്കളും ബംഗാളിലാണ് താമസിക്കുന്നത്. ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശിയായ ബബ്ലു മർഡിയാണ് സുജിതയുടെ ഭർത്താവ്.

കുർദൂസ് അൻസാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്‌ടർക്ക് മൊഴി നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണു കുർദൂസ് അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന കുർദൂസ് അൻസാരി നിർമാണത്തൊഴിലാളിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button